
"Explode the life, Feel the dust, Save the ashes.."
"the dark side has more light, in fact who fixed the color of light?"
"we all plan for something, but most of our plans will collapse so let us plan something to collapse"
Welcome to My World.. I am here to share my thoughts and things with u.. Hope u will get high!! ;)




.jpg)
.jpg)

കാലമാപിനി യന്ത്രങളാല്‍ തന്നെ കണ്ടുപിടിക്കാന്‍ അസാഥ്യമായ രചനാസമയമാണ്‍ "ഗഗനോപാസകാന്മുഖ്യാതിപര്യടനാദിശാബോധിനിസ്വതന്ത്രതന്ത്രങള്‍" എന്ന ലിഖിത ശകലത്തിന്‍ റ്റേത്.
ഇതു രചിച്ച സന്യാസി വര്യന്‍ "ഗരുഡ തന്ത്ര പ്രകാശിക" എന്ന ഗ്രന്‍ ഥത്തിന്‍ തുടര്‍ ച്ചയാക്കുവാന്‍ എഴുതി നിര്‍ ത്തി വച്ച ഈ ലിഖിതം വൈശ്രവണന്‍ തന്‍ റ്റെ പണ്ഡിതോപാസക ശക്തിയെല്ലാം ഉപയോഗിച്ച് തന്‍ റ്റെ കയ്യില്‍ വരുത്താന്‍ തുടങിയിരുന്നു. ആ ആഗ്രഹത്തിന്‍ റ്റെ ചക്രം ഒന്നു ചുറ്റിത്തീരും മുന്പ് പൊടിപിടിച്ച വൈശ്രവണ ഗ്രഹാന്തരീക്ഷത്തിലേക്ക് ഒരു കുറിപ്പ് കടന്നു വന്നു.
അതിമനോഹരമായ കൈപ്പടയില്‍ അലങ്കരിച്ച ആ കുറിപ്പില്‍ പറഞതെന്തെന്നാല്‍ “ഗഗനോപാസകാന്മുഖ്യാതിപര്യടനാദിശാബോധിനിസ്വതന്ത്രതന്ത്രങള്‍" എന്ന ലിഖിതം തേജോമയന്‍ വൈശ്രവണന്‍ തന്‍ റ്റെ പാണ്ഡിത്യ ശ്രം ഖലയില്‍ കൂട്ടി കെട്ടി അതിന്‍ റ്റെ പ്രസക്തി വര്‍ ദ്ധിപ്പിക്കുവാനെടുത്ത തീരുമാനം എന്‍ റ്റെ തോഴന്‍ മാരാല്‍ ഞാനറിഞു, മേല്‍ പ്പറഞ അമൂല്യ ശകലം എന്‍ റ്റെ പൂര്‍ വികര്‍ നിധിയായ് എനിക്കു തന്നു. എന്തിരുന്നാലും തന്‍ റ്റെ രാജകീയ ജീവിത ശൈലിക്ക് ചെലെവേറുന്നതിനാല്‍ , ഭൌതികാവയവങള്‍ തന്നെ വില്‍ ക്കേണ്ട വിഷമ സന്ധിയില്‍ എത്തിപ്പെട്ടതിനാല്‍ 100 തങ്ക ക്കാശിന്‍ ഈ ശകലം കൈമാറുന്നതായിരിക്കും , വൈശ്രവണന്‍ എന്ന പണ്ഡിതന്‍ വന്നാലും , വിശ്രമന്‍ എന്ന പാമരന്‍ വന്നാലും .. സന്ധിക്കേണ്ട സ്ഥലം - സെഞ്ചൂരിയര്‍ മണ്ഡപം - സമാപ്തം ..
ഈ വാര്‍ ത്ത വൈശ്രവണനില്‍ ഉണ്ടാക്കിയ അലകള്‍ ക്ക് എത്രത്തോളം കാഠിന്യമുണ്ടെന്ന് തദ്ഫലം അനുഭവിക്കുന്നവനേ ഉണ്ടാവു എന്നതിനാല്‍ , വാര്‍ ത്ത വൈശ്രവണ പത്നിക്ക് യാതൊരു ഏശലും നല്‍ കിയില്ല. താന്‍ തേടിയ ലിഖിതം തനിക്കു മുനൊ ഏതെങ്കിലും നിരക്ഷരകുക്ഷി സമ്പാദിച്ച് അവന്‍ റ്റെ ശൌചോപകരണമാക്കിയാല്‍ എന്തു പറ്റുമെന്ന് ചിന്തിചതും .. പത്നി മനസ്സു തുറന്നിരുന്നു..
"മാപ്പാക്കണം , നൂര്‍ തങ്ക ക്കാശിന്‍ ആ ലിഖിത ത്തേക്കാള്‍ എന്തു കൊണ്ടും നല്ലതായിരിക്കും പരിത്യാനന്ദപുരത്തെ കമലോന്‍ മുഖന്‍ പണി തീര്‍ ത്ത ആടയാഭരണ ത്തട്ട്.."
പത്നിയുടെ വാക്കുകളാകുന്ന പാമര വികടങള്‍ പണ്ഡിത മനസില്‍ കോളിളക്കത്തിന് തുടക്കമിട്ടു. രണ്ടാമത് ആലോചിക്കാതെ പത്നി വദനം ചെമ്പകോദ്യാന പിന്നാമ്പുറം പോലെയാക്കി വൈശ്രവണന്‍ യാത്ര തിരിച്ചു.
സെഞ്ചൂരിയര്‍ മണ്ഡപമെന്ന വിലാസ പ്രശനം മനസ്സിലാക്കുവാന്‍ തിരുവേട്ട ചുങ്കചോളപുരത്തെ പ്രദേശ സം ഭാരകുക്ഷിയായ പാഥേയപ്രിയന്‍ റ്റെ അടുക്കല്‍ മുഖം കാണിച്ചു , കൂടെ കുറിപ്പും . 18 നാഴിക നേത്ര ഗോളങളെക്കൊണ്ടും ഹസ്ത-പാദ മുദ്രകളെക്കൊണ്ടും വിക്ഷേപങളും ആം ഗ്യങളും പുറപ്പെടുവിച്ച് ഇരുന്നതിനാല്‍ വൈശ്രവണ ജിഞ്ജാസ അവനെ നിദ്രാസുഖം അറിയിച്ചില്ല. തമിഴ് വഴക്കങള്‍ അടിമുടി പാലിക്കുന്ന ദേശം പടിഞാറു കിടക്കുന്ന ദ്രാവിഡോം കാരസ്വീകരണപുരത്തേ എന്‍ റ്റെ അറിവില്‍ ഇ പ്പേരില്‍ "സെഞ്ചൂരിയര്‍ മണ്ഡപം " ഉള്ളു. യാത്രയുടെ ആരം ഭം ഇന്നാണെങ്കില്‍ കല്‍ പിത പ്രദേശ സമീപനം
അടുത്ത നാള്‍ കഴിണ്ജ് ആയിരിക്കും . നിദ്രയും ഭോജനവും ഒരു പണ്ഡിതന്‍ നിരക്കാതതാണെങ്കില്‍ നാഴിക കൂടി... ഇത്രയും കഷ്ടപ്പെട്ട് അങോട്ട് യാത്രയോ.. അതോ ഈ പാഥേയപ്രിയനോട് ചതുരം ഗം കളിക്കുന്നോ??
വഴിയിലെ തടസ്സങള്‍ അതിജീവിച്ച് യാത്ര പോകുവാന്‍ പണ്ടേ അറിയാവുന്ന വൈശ്രവണനില്‍ സ്യാലന്‍ ദേശാടനപ്രിയന്‍ റ്റെ രജസ്സ് കയറിയ പോലായി. അതിനാല്‍ തന്നെ അതിവേഗം പാഥേയങള്‍ പിന്നിട്ടു..
യാത്രയുടെ മറ്റൊരു ഭാഗമായ ഭോജനവും ശയ്യാ സുഖവും സമ്രദ്ധമാവണമെങ്കില്‍
അര്‍ ദ്ധാന്തര വേശ്യാ സത്രമാണെന്ന് പാടലി പുത്രത്തില്‍ വരെ സം സാര വിഷയമാണ്. അതിനാല്‍ തന്നെ ആ സുഖം അറിയാന്‍ വൈശ്രവണന്‍ തത്പരനായി, കേളികള്‍ രാത്രി ആടിത്തിമിര്‍ ത്തു. പക്ഷേ തരുണിമണികള്‍ ക്കിടയില്‍ തന്‍ റ്റെ ഗുരു ശുദ്ധസ്ഫടികാക്ഷനെ കണ്ടത് ഇടിവെട്ടേറ്റതു പോല്‍ ഇരുന്നു, വൈശ്രവണനില്‍ . വേശ്യാ ഗ്രഹമെങ്കിലും അനുഗ്രഹവും വാങി യാത്ര തുടര്‍ ന്നു..
തമിഴ് മൊഴികള്‍ കേട്ടതോടെ വൈശ്രവണന്‍ ആശ്വാസം ലഭിച്ചു, സെഞ്ചൂരിയര്‍ മണ്ഡപവും കണ്ടെത്തി
മണ്ഡപത്തില്‍ 2 പേര്‍ നില്‍ ക്കുന്നുണ്ദായിരുന്നു. ഒന്ന് വികാര വിക്ഷോഭങളെ നിയന്ത്രിക്കാന്‍ തക്കവണ്ണം വദനമുള്ള വ്യക്തിയും പിന്നെ വൈശ്രവണനെപ്പോല്‍ ഒരു ശങ്ക-ശങ്കരന്‍
ആദ്യ പുരുഷന്‍ നാമം പറഞ് പരിചയപ്പെട്ടെങ്കിലും കേള്‍ ക്കാത്ത പേരും കാണാത്ത വേഷവും ആയതിനാല്‍ , ശങ്കരമുഖ്യനിലേക്ക് ചാഞു. ശങ്കര മുഖ്യനാണ്‍ കുറിപ്പയച്ചത്, അദ്ദേഹം മൊഴിഞു...
നമ്മുടെ പ്രവിശ്യയില്‍ നിന്നും നിങള്‍ മാത്രമേ ഇതില്‍ ആക്യഷ്ടനായിട്ടുള്ളു, എന്നിരുന്നാലും വിധി വേറെ നിശ്ചയിച്ചിരിക്കാം കാരണം ഇദ്ദേഹവും അതു തന്നെ തേടി വന്നതാണ്, നിങളിലാരുടെ കൈകളില്‍ കിടന്ന് " ഗഗനോപാസകാന്മുഖ്യാതിപര്യടനാദിശാബോധിനിസ്വതന്ത്രതന്ത്രങള്‍" പൂത്തു വിളയുമെന്ന് പ്രവചിക്കാന്‍ പോലും എന്‍ റ്റെ ബോധമണ്ഡലത്തിന്‍ ശക്തി ലഭിച്ചിട്ടില്ല, അതിനാല്‍ എന്‍ റ്റെ ഇം ഗിതം പറയാം , ഒരു സമസ്യ , അതിനുത്തരം പറയുന്നവന്‍ ലിഖിതം സ്വന്തം എന്തു പറയുന്നു??
വൈശ്രവണന്‍ - സമ്മതം , എന്നാല്‍ ചോദ്യങള്‍ പരസ്പരം ആകാം ഇദ്ദേഹത്തിന് എന്‍ റ്റെ ചോദ്യങള്‍ ക്ക് ഉത്തരം തരാന്‍ കഴിയുമെങ്കില്‍ , അല്ലെങ്കില്‍ ഞാന്‍ ഇദ്ദേഹത്തിന്റെ ചോദ്യത്തില്‍ പതറിയാല്‍ ലിഖിതം ഇദ്ദേഹത്തിന്.. എന്തു പറയുന്നു??
അപരിചിതന്‍ - സമ്മതം ..
വൈശ്രവണ ചോദ്യങള്‍ തുടങി ..
വൈശ്രവണന്‍ - വാസ്തു-കല്പാം ഗുലിത ഗണിതം രചിച്ച മഹര്‍ ഷി?
അപരിചിതന്‍ - ചിത്രാനന്ദ പ്രരന്‍ ..
വൈ - ശരി , അടുത്തത് , ശിലാ ജോടന ശാസ്ത്രത്തില്‍ ശിലാ ഫലകങള്‍ എത്ര??
അപ - 632 എണ്ണം ..
വൈ - ശരി , ഇനി ഇതെങിനെ പറയുമെന്ന് നോക്കാം . സരസ്സ്വദി തടത്തില്‍ കളഞുപോയ ഗ്രന്‍ ഥം ??
അപ - ഭാവിപ്രഹാര വേദം .. വൈ - ശരി , ഞാന്‍ സമ്മതിച്ചു, ഇനി തനിക്ക് ചോദിക്കാം , ഞാന്‍ ഉത്തരം പറഞാല്‍ പ്രവിശ്യാടിസ്ഥാനത്തില്‍ മുന്‍ ഗണന നല്‍ കി എനിക്കു തന്നെ ലിഖിതം , പറഞില്ലെങ്കില്‍ തനിക്ക് കൊണ്ട് പോകാം .. (നിര്‍ ഗുണ പരബ്രഹ്മം .. കൂടിപ്പോയാല്‍ , ഹ- കാര മന്ത്രപ്രയോഗങളോ, സമുദ്രാര്‍ ഗ്ഗണ ഹോമ ചണ്ഡികയോ ചോദിക്കും ..)
ചോദിക്കൂ...!! ഉം ...!!
അപ - വിന്‍ ഡോസ് എക്സ് പിയെ അപേക്ഷിച്ച് വിന്‍ ഡോസ് 7 ന്റെ പ്രത്യേകതകള്‍ എന്ത്??
വൈ - അറിയില്ല, ഒരു പക്ഷേ വിന്ധ്യ ഹിമാലയ..??
അപ - ഹ ഹ .. തെറ്റ് , അടുത്തത് , ഗൂഗിളിനുപരിയായി അവതരിച്ച
പുതിയ പ്രതിഭാസം ??
വൈ - അവതാരങള്‍ അങ് ത്രേതാ യുഗത്തിലല്ലേ..?? എനിക്കങ്??
അപ - അതും തെറ്റ് , ഇനി എളുപ്പമുള്ളത് , ഫ്ലോപ്പിക്ക് സിഡിയേക്കാള്‍ സം ഭരണശേഷി ഉണ്ടം ശരിയോ തെറ്റോ..??
വൈ - പ്രയോഗങള്‍ കൂടുതല്‍ ഫ്ളോപ്പിക്കാണെന്ന്,, ശരി തന്നെ..
അപ - തെറ്റ് .. ലേഖനം ഞാന്‍ എടുക്കുന്നു , എന്തെങ്കിലം പറയാനുണ്ടോ??
വൈ - ക്ലക് .. ഇത്ര കഠിനമായ ചോദ്യശരങള്‍ തൊടുത്ത് ഈ അമൂല്യ ശകലം നിങള്‍ കൈവശപ്പെടുത്തുന്നതി ന്‍ റ്റെ സ്വഭാവം പറഞാല്‍ , ശാസ്ത്ര സ്നേഹിയായ എനിക്ക് തെല്‍ ഞെട്ടലുണ്ടാക്കിയില്ലെ......
അപ - നിര്‍ ത്ത്, നിര്‍ ത്ത്.. എന്തിനാണ്‍ ഇത്രയും നീണ്ട വാക്കുകള്‍ ??
ഇതിനര്‍ ഥം നിങള്‍ ക്ക് ശാസ്ത്രത്തേക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്നാണ്, എനിക്കിതിന്‍ റ്റെ ആവിശ്യമെന്തെന്നല്ലേ ചോദ്യം ?? ഞാന്‍ പറയാം ..
വൈ - ഓഹോ അപ്പോള്‍ നിങള്‍ " ഗഗനോപാസകാന്മുഖ്യാതിപര്യടനാദിശാബോധിനിസ്വതന്ത്രതന്ത്രങള്‍" എന്ന ലേഖനത്തിനെന്തു പേര്‍ വിളിക്കും .. പറയൂ ശുഷ്ക ശാസ്ത്ര സ്നേഹി.. പറയൂ..
അപ - ഞാനിതിനെ ഏറോനോട്ടിക്സ് എന്നു വിളിക്കും ..
ഞാന്‍ പോകുന്നു വൈശ്രവണാ.. നിന്‍ റ്റെ ജീവിതത്തിലേതു പോല്‍ , എന്‍ റ്റെ നിമിഷങള്‍ കിടിലോല്‍ കിടലമായ നീളന്‍ ഭാഷയില്‍ വിവരിക്കാന്‍ പറ്റില്ല. അതിനാല്‍ തന്നെ നിന്റെ 1 വര്‍ ഷമാണ്‍ എന്‍ റ്റെ 1 നിമിഷം .. പോയ് വരാതിരിക്കട്ടെ..
വൈശ്രവണന്‍ ശിഷ്ടകാലം ഒരു കൊല്ലന്‍ റ്റെ ആലയില്‍ സഹായിയായി കഴിഞു എന്നത് അപ്രിയ സത്യങളില്‍ ഒരെണ്ണം , " ഗഗനോപാസകാന്മുഖ്യാതിപര്യടനാദിശാബോധിനിസ്വതന്ത്രതന്ത്രങള്‍" വൈശ്രവണ ഹ്രിദയത്തിനേറ്റ ഒരു പോറലായ് അവശേഷിച്ചു. സെഞ്ചൂരിയര്‍ മണ്ഡപം എല്ലാത്തിനും സാക്ഷ്യം വഹിച്ചു. കമലോന്മുഖ - വാജശ്രവണ - ഭേഷപരിക്ഷിത് - ഇത്യാതി നാമങള്‍ നാമങളായ് തന്നെ ഇരിപ്പുറപ്പിച്ചു.. കാലചക്രം കറങുന്നിടെത്തേക്ക് ഇനി അല്‍ പദൂരം കൂടി.. കുറച്ചു ദൂരം ഞാനുമുണ്ദാകും .. പിന്നെ നിങള്‍ തന്നെ..
തമ്പുരാന്‍