Tuesday, June 1, 2010

അസം ബന്ധം




വേണു എഴുന്നേറ്റു. രാവിലെ കാപ്പിയുണ്ടാക്കി തന്നത് ഒരു അപരിചിതയായിരുന്നു. അവന്‍ ചോദിച്ചു "നീ ആരാ??".
- നിങളുടെ ഭാര്യ !! ഇന്നലെ സ്വപ്നത്തില്‍ ബസ്സില്‍ വച്ച് കല്യാണം കഴിച്ചില്ലേ?? അവള്‍ തന്നെ..!!
കുറച്ചു കഴിഞപ്പോള്‍ വേണുവിന്‍ മനസ്സിലായി തന്‍ റ്റെ കുടുമ്ബത്തിലെ എല്ലാവരും ടി വി യില്‍ കയറി ഇരുപ്പാണെന്ന്. അവന്‍ കരഞു. പ്രാതലായി അപരിചിത തന്നത്, നോട്ടുകെട്ടുകളും ബില്ലുകളുമായിരുന്നു. വേണു അത് ആര്‍ ത്തിയോടെ തിന്നു.
ജോലിക്ക് പോകേണ്ടെ?? - അവള്‍ ചോദിച്ചു..
ബാക്കിയുള്ള 10 മിനിറ്റില്‍ അവന്‍ പുത്തന്‍ ഭാര്യയുടെ പേരു പോലും ചോദിക്കാതെ അവളെ പ്രാപിക്കുന്നതിന്‍ റ്റെ തിരക്കിലായിരുന്നു. ഓഫീസിലേക്ക് ഇറങിയ അവന്‍ ആദ്യം കണ്ട ബസ്സില്‍ കയറി, ബസ്സ് തലകുത്തനെ ഓടി. കണ്ടക്ടര്‍ മുഖമില്ലാത്തവനായിരുന്നു. എന്നാലും എവിടുന്നോ ചോദ്യം .. - 'എങോട്ടാ??'
'4 കിലോ ശര്‍ ക്കര' വേണു ഉത്തരം പറഞു.
കണ്ടക്ടര്‍ ടിക്കറ്റ് 8 രൂപയ്ക്കെഴുതി.
ഓഫീസില്‍ ചെന്ന വേണു കണ്ടത് , എല്ലാ വാതായനങളും അടഞു കിടക്കുന്നതായിട്ടാണ്...

എം ഡി - കാളിദാസന്‍ ചോദിച്ചു.. "പുറത്താരാ??"
വേണു ഉല്സാഹത്തില്‍ മറുപടി പറഞു "അകത്താരാ??"
നിശബ്ദത മാത്രം , വാതായങള്‍ തുറക്കാന്‍ വേണുവിന്‍ റ്റെ രക്തവും
തുപ്പലും നഖവും കലക്കി വിജാഗിരിയില്‍ വിതറി. ജോലി മേശയില്‍ കമ്പ്യൂട്ടറിനു പകരം അബാക്കസ്.. !! അവന്‍ പരാതി പ്പെട്ടില്ല. ജോലി തുടര്‍ ന്നു, മാനേജര്‍ ഇഴഞു വന്ന് അവന്‍ റ്റെ കാലില്‍ കൊത്തി.
വേണു വേദന കൊണ്ട് പുളഞു., അവന്‍ ആശുപത്രിയിലേക്ക് ഓടി. റോഡുകള്‍ പൊളിച്ചു കൊണ്ട് പലതരം ചിലന്തികള്‍ വന്നു കൊണ്ടിരുന്നു. വേദന ഷെല്ഫില്‍ വച്ച് അവന്‍ ഭക്ഷണം കഴിക്കാനുരുന്നു. ഹോട്ടല്‍ ബോയ് മുഖമില്ലാത്തവനായിരുന്നു, അവന്‍ വേനുവിന്‍ റ്റെ കണ്ണില്‍ സാമ്പാറും , ചെവിയില്‍ തൈരും , മൂക്കില്‍ പപ്പടവും കുത്തിക്കേറ്റി. 5 നക് ഷത്രങള്‍ കൂടി അവന്‍ റ്റെ വയര്‍ കീറി മുറിച്ച് ചോര്‍ നിക്ഷേപിച്ചു. തളര്‍ ന്ന വേണു , ആശുപത്രിയിലേക്ക് പ്ലെയിന്‍ പിടിച്ചു. വിമാനത്തില്‍
ആര്‍ ക്കും മുഖമുണ്ടായിരുന്നില്ല, അവര്‍ എല്ലാം ചേര്‍ ന്ന് വേണുവിനെ പീഡിപ്പിച്ചു.. വേണു വിമാനത്തില്‍ നിന്നും ചാടി ആശുപത്രിയില്‍ എത്തി, അവിടത്തെ ഉറുമ്പുകള്‍ അവന്റെ വസ്ത്രമടക്കം തിന്നു. നീണ്ട ആ ദിവസം അവന്‍ കലണ്ദറില്‍ നിന്നും വെട്ടി മാറ്റി , സമയം വീണ്ടും രാവിലെയാക്കി.
പിന്നെയും എഴുന്നേറ്റു, പക്ഷേ അപരിചിത വന്നില്ല. ഭ്രാന്ത് പിടിച്ച അവന്‍ ആദ്യം കണ്ട ഫ്രിഡ്ജിനെ പ്രാപിച്ചു. അവള്‍ ഗര്‍ ഭിണിയായി, അന്നു തന്നെ കുട്ടികളും ഉണ്ടായി, അവന്‍ പേടിച്ചു കൊണ്ദ്, ഓടി..
മരുഭൂമിയില്‍ എത്തിയ വേണു മരം കണ്ട് അതിനടുത്തേക്ക് ചെന്നു.
അത് മരമായിരുന്നില്ല ഒരു പുതു മാവേലിയായിരുന്നു. അവന്‍ തൊഴുതു, അതു കണ്ടപ്പോള്‍ മാവേലി അവനെ ചവിട്ടി. അവന്‍ ഒന്നും ചെയ്തില്ല. കാരണം മോക്ക്ഷം കിട്ടിയാലോ..??
പക്ഷേ ചവിട് കൊണ്ട് മുതുകു വേദനിച്ചതല്ലാതെ ഒന്നും നടന്നില്ല. മരുഭൂമിയില്‍ കൂടി ഒരു പെന്‍ ഗ്വിന്‍ വന്നു, അതിനു മുകളില്‍ , പുതു വാമനന്‍ ഉണ്ടായിരുന്നു, വേണു പേടിച്ചില്ല, കാരണം അവന്‍ ഫ്രിഡ്ജിലുണ്ടായ സന്തതി ഒരു ഒട്ടകമായിരുന്നു. വാമനന്‍ അവനെ കയറ്റി, യാത്ര തുടര്‍ ന്നു, നൂറ്റാണ്ദുകള്‍ കടന്നു.. മരുഭൂമിക് അങേയറ്റം കണ്ടു തുടങി, അപ്പോള്‍ വേണു, വാമനനെ തള്ളിയിട്ട്, പെന്‍ ഗ്വിനെ അപഹരിച്ചു കൊണ്ട്, പതുക്കെ ആ മരുഭൂമിയില്‍ നിന്ന് സുവര്‍ ണ്ണ നിറത്തിലുള്ള ആകാശ സീമയിലേക്ക്..
അവന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി,
"അതാ എന്‍ റ്റെ ലക്സ്യം !!, ഞാന്‍ ആ ഗര്‍ ത്ത ത്തിലൂടെ പുറത്തേക്ക്.. ഗുഡ് ബൈ .. പെന്‍ ഗ്വിന്‍ !!"
-------------------------
=ഇപ്പോള്‍ അകത്തു കിടക്കുന്ന പദ്മിനി, ആരുടെ ഭാര്യയാണ്??
/എന്‍ റ്റെ..
=കണ്ഗ്രാജുലേഷന്‍ സ് സാര്‍ !! ഒരാണ്‍ കുട്ടി പിറന്നിരിക്കുന്നു.!
/ഓഹ്..!! താങ്ക്യൂ സിസ്റ്റര്‍ !! ഈശ്വരാ!! ഓം നമ ശിവായ !!
=പതുക്കെ ഉണര്ത്തെണ്ട, നോക്കുന്നേ.. നമ്മുടെ കുട്ടി എന്തൊരു ക്വ്യ്യൂട്ട് ആണെന്ന്.!!
/ശരിയാ.. ഉമ്മ!!മോനെ.. ടിങ്കുരു.. ടുക്കൂടൂ,, നിന്‍ റ്റെ അച്ഛനാടാ,,
=ഹ അങിനെ ആണോ വിളിക്കുക.. ഇപ്പൊ തന്നെ ഒരു പേര്‍ പറ..നല്ലത് ..
??
/വേണു!!! അതു മതിയല്ലേ..?? മോനേ വേണൂ...

- തമ്പുരാന്‍ -

5 comments:

  1. പൊന്നാശാനേ ഒന്നും മനസ്സിലായില്ല !! മലയാളം അക്ഷരതെറ്റുകള്‍ ഉണ്ട് . . പിന്നെ അത്യാധുനിക ദര്‍ശനങ്ങളും . . സത്യമായും എനിക്ക് ഒന്നും മനസ്സിലായില്ല !!

    ReplyDelete
  2. കല്‍പ്പനകള്‍ , അപാരം , പ്രപന്ചോല്‍പ്പത്തി കൂടി ഉള്‍പ്പെടുത്തേണ്ടതായിരുന്നു

    ReplyDelete
  3. അണ്ണാ കലക്കി, ഈ നിര്‍മ്മിതിക്ക് 100 മാര്‍ക്ക്, പിന്നെ ഓസ്കാറും , മഴക്കാറും ഉറപ്പ്

    ReplyDelete
  4. kollam..mukhamillathavar .. repeattannu..

    ReplyDelete